
മണ്ണുത്തി ചിറക്കക്കോട് പിതാവ് മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ തീ പൊള്ളലിൽ പരിക്കേറ്റ മകന്റെ ഭാര്യ ലിജി (32) മരിച്ചു. കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ മാസം 14ആം തിയ്യതി പുലർച്ചയാണ് പിതാവ് ജോൺസൻ മകനേയും കുടുംബത്തേയും തീ കൊളുത്തിയത്.
തീ പൊള്ളലിൽ ലിജിയുടെ ഭർത്താവ് ജോജി(38) മകൻ ടെണ്ടുൽക്കർ (12) എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു. പിതാവ് ജോൺസനും വിഷം കഴിച്ച് ചികിത്സയിൽ ഇരിക്കെ മരണപ്പെട്ടിരുന്നു.