
ചാവക്കാട് – വടക്കാഞ്ചേരി റോഡില്‍ ചാവക്കാട് ടൗണിനും താലൂക്ക് ആശുപത്രി ജംഗ്ഷനും ഇടയില്‍ കലുങ്കിന്റെ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ബുധനാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
മമ്മിയൂര്‍ ഭാഗത്തു നിന്ന് ചാവക്കാട് ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ ഗുരുവായൂര്‍ പടിഞ്ഞാറെ നട – ഗുരുവായൂര്‍ – കാരേക്കാട് റോഡ് -പഞ്ചാരമുക്ക് വഴി ചാവക്കാട് ഭാഗത്തേക്കും, ചെറിയ വാഹനങ്ങള്‍ മുതുവട്ടൂര്‍ – കോടതി – താലൂക്ക് ആശുപത്രി ജംഗ്ഷന്‍ – സഹകരണ റോഡ് വഴി ചാവക്കാട് ഭാഗത്തേക്കും പോകേണ്ടതാണ്.
ചാവക്കാട് നിന്ന് ഗുരുവായൂര്‍/ കുന്നംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വടക്കേ ബൈപ്പാസ് – കോടതി വഴി പോകേണ്ടതാണെന്ന് ചാവക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.