നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങി മ രിച്ചു..

തൃശൂര്‍: തൃശൂര്‍ പുത്തൂര്‍ കൈനൂരില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ മുങ്ങി മ രിച്ചു. ചിറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, അബി ജോണ്‍, സയിദ് ഹുസൈന്‍, നിവേദ് കൃഷ്ണ എന്നിവരാണ് മുങ്ങി മ രിച്ചത്. നാല് പേരുടേയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

വിദ്യാര്‍ത്ഥികള്‍ ചിറയില്‍ അകപ്പെട്ട വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് സ്‌ക്യൂബ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുറ്റൂര്‍ സ്വദേശിയാണ് അബി ജോണ്‍ (വിലങ്ങാടന്‍ വീട്), പൂങ്കുന്നം സ്വദേശിയാണ് നിവേദ് കൃഷ്ണ, വടൂക്കര സ്വദേശിയാണ് സിയാദ് ഹുസൈന്‍ (തോട്ടു പുറത്ത് ഹൗസ്).