യാത്രക്കാർക്ക് സുരക്ഷിതത്വത്തിന്റെയും സംരക്ഷണത്തിന്റെയും സന്ദേശം നൽകാൻ പോലീസ് കോവിഡ് 19 ശിൽപം നിർമ്മിച്ചു. സിഐ ബി കെ അരുണിന്റെ ആശയത്തിൽ പ്രശസ്ത ശിൽപി സുബിൻ കൊടുങ്ങല്ലൂരാണ് ശിൽപം നിർമിച്ചത്. ബി ഡി ദേവസി എംഎൽഎ യും ജില്ലാ പോലീസ് മേധാവി കെ പി വിജയകുമാരനും ചേർന്ന് കൊരട്ടി ജംഗ്ഷനിൽ സ്ഥാപിച്ച ശിൽപം അനാച്ഛാദനം ചെയ്തു.നാലുഭാഗത്ത് നിന്നും വരുന്ന യാത്രക്കാർക്ക് കാണാവുന്ന തരത്തിൽ എട്ടടി ഉയരത്തിലാണ് ശിൽപം തയ്യാറാക്കിയിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ, വൈസ് പ്രസിഡണ്ട് കെ പി തോമസ്, സിഐ ബി. കെ അരുൺ, സിഒ ജോഷി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.