
തൃശ്ശൂർ നഗരത്തിലെ മൂന്നു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൃശ്ശൂര്‍ വടക്കേ സ്റ്റാന്റിലുള്ള സന:- ഈ ഹോട്ടലിൽ നിന്നും പഴകിയ പൊറോട്ട, ചപ്പാത്തി, കോളി ഫ്ളവർ, പഴകിയ ബീൻസ് എന്നിവയാണ് പിടികൂടിയത്. ഈ ഹോട്ടലിലെ അടുക്കള വൃത്തിഹീനമാണെന്നും പരിശോധനയില്‍ കണ്ടെത്തി.
സ്വരാജ് റൗണ്ടിലുള്ള വൈറ്റ് പാലസ്: ഈ ഹോട്ടലിൽ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത രണ്ടു കിലോ ഇറച്ചിയും ഉപയോഗ ശൂന്യമായ പുഴുങ്ങിയ മുട്ടയും പിടികൂടി.
മണ്ണുത്തി മയൂര ഇന്‍:- മയൂര ഇന്നില്‍ നിന്ന് പഴകിയതും ഉപയോഗശൂന്യവുമായ ബിരിയാണി റൈസ്, പഴകിയ മാംസം ഒരു കിലോ എന്നിവയാണ് കണ്ടെത്തിയത്.
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് തൃശ്ശൂര്‍ കോര്പ്പറേഷന് മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു.