ശക്തമായ വേനലിൽ ഗായത്രിപ്പുഴ വറ്റിവരണ്ടു..

ശക്തമായ വേനലിൽ ഗായത്രി പുഴ വറ്റിവരണ്ടതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. പ്രതീക്ഷയ്ക്കൊത്ത് വേനൽ മഴ പെയ്യാത്തതും ഈ പ്രതിസന്ധിക്ക് പ്രധാന കാരണമാണ്.പുഴയെ ആശ്രയിക്കുന്ന ഈ പ്രദേശത്തെ ജലസ്രോതസ്സുകളിലും പുഴയിലും വെള്ളമില്ലാത്ത അവസ്ഥയാണ്. ചീരക്കുഴി റെഗുലേറ്ററിൽ നിന്ന് കനാൽ വഴി വിട്ടിരുന്ന വെള്ളം ഫെബ്രുവരിയിൽ നിർത്തലാക്കിയ ശേഷം ശുദ്ധജലത്തിന് മാത്രമല്ല കർഷകരുടെ സ്ഥിതിയും പ്രതിസന്ധിയിലാക്കി. പഴയന്നൂർ, കൊണ്ടാഴി,തിരുവില്വാമല പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷമായതിനാൽ ടാങ്കർ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. തിരുവില്വാമല പഞ്ചായത്തിലെ 17 വാർഡുകളിലെ പതിനഞ്ച് വാർഡിലും കുടിവെള്ളം ടാങ്കറിൽ എത്തിക്കുകയാണ്.