സംസ്ഥാനത്ത് ഇന്നും വ്യാപക മഴ..

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

കേരള കർണാടക ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നുണ്ട് സംസ്ഥാനത്ത് ഒക്ടോബർ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത മണിക്കൂറുകളിൽ ഈ ന്യൂനമർദങ്ങൾ കൂടുതൽ ശക്തി പ്രാപിക്കും.