കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മ രിച്ചു.

കയ്പമംഗലം: വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മ രിച്ചു. പുലർച്ചെ ഒന്നേ കാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ഹസീബ് (19), കുന്നുങ്ങൾ അബ്ദുൽ റസാക്കിന്റെ മകൻ ഹാരിസ് (20) എന്നിവരാണ് മ രിച്ചത്.

സുഹൃത്തുക്കളായ 7പേരാണ് കാറിൽ ഉണ്ടായിരുന്നത്. ചളിങ്ങാട് നബിദിന ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു സംഘം. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.