
കൊച്ചി: സ്വകാര്യ ബസിൽ യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പിടികൂടി. സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്കു നേരേ ലൈംഗിക അതിക്രമം നടത്തിയ കേസിൽ കണ്ണൂർ പുത്തൂർ തൈപ്പറമ്പിൽ വീട്ടിൽ ഷിനോദ് (45) പിടിയിലായി. ഗുരുവായൂർ വൈറ്റില റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യാത്രചെയ്ത തൃശൂർ എടത്തിരുത്തി സ്വദേശിനിക്കു നേരേയാണ് ലൈംഗികാതിക്രമം നടത്തിയത്.