
തിരുവില്ലാമല വില്ലനാഥ ക്ഷേത്രക്കുളത്തിൽ യുവാവിനെ മ രിച്ച നിലയിൽ കണ്ടെത്തി. ലക്കിടി സ്വദേശി ഭരതൻ (43) ൻ്റെ മൃതദേഹമാണ് സ്കൂബാ ടീം പുറത്തെടുത്തത്. രാവിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയവരാണ് കുളത്തിന്റെ കരയിൽ വസ്ത്രവും ചെരുപ്പും കണ്ടത്. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു.