സ്പെഷ്യൽ മീൽ തുക ദുരിതാശ്വാസ നിധിയിലേക്ക്.

തൃശൂർ ജില്ലയിലെ കൊരട്ടി ഗാന്ധിഗ്രാം ത്വക് രോഗാശുപത്രിയിലെ അന്തേവാസികൾ, തങ്ങൾക്ക് പ്രത്യേക ഉച്ചഭക്ഷണമൊരുക്കുക്കുന്നതിനായി സർക്കാർ അനുവദിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒരാൾക്ക് 250 രൂപ വീതം 140 അന്തേവാസികൾക്ക് അനുവദിച്ച 35000 രൂപയാണ് ബി.ഡി.ദേവസി എം.എൽ.എ മുഖേന സി.എം.ഡി.ആർ.എഫിലേക്ക് നൽകിയത്. എല്ലാ മാസവും ഒരോ സ്പെഷ്യൽ മീൽ വീതം അന്തേവാസികൾക്ക് നൽകാറുണ്ട്. ഇപ്രകാരം 5 മാസത്തെ തുക സർക്കാർ ഒരുമിച്ച് അനുവദിച്ചിരുന്നു. അതിൽ നിന്ന് ഈ മാസത്തെ സ്പെഷ്യൽ മീൽ ഒഴിവാക്കിയാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.