
കാട്ടൂർ: കാട്ടൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാർത്ഥിനിയുടെ മൃത ദേഹം കണ്ടെത്തി. കാട്ടൂർ ചാഴുവീട്ടിൽ അർജുനന്റെ മകൾ ആർച്ചയുടെ (17) മൃത ദേഹമാണ് വീടിനടുത്തുള്ള പഞ്ചായത്ത് കിണറിൽ നിന്നും പുലർച്ച 3.30 ന് കണ്ടെത്തിയത്. കാണാതായ വിദ്യാർത്ഥിനിക്ക് വേണ്ടി തിരച്ചിൽ നടത്തി വരുന്നതിനിടെ നാട്ടുകാരാണ് മൃത ദേഹം കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയാണ് മ രിച്ച ആർച്ച.