നഗരമധ്യത്തിൽ തോക്കുചൂണ്ടി ഭീഷണി നാലംഗ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ…

policeman-vehcle-thrissur-vartha-news-kerala-police-viyyur

തൃശ്ശൂർ : കാറിന്റെ ബോണറ്റിലിരുന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ചവരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ നാലംഗസംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. വടൂക്കര കൊടയ്ക്കാട്ട് വീട്ടിൽ അജ്മൽ (19), ചിയ്യാരം പുഴയ്ക്കൽ വീട്ടിൽ അബ്ദുൾ ഫഹദ് (20), വടൂക്കര അമ്പലത്തുവീട്ടിൽ ഷാഹിദ് (25) എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്. ഒരാൾ പിടിയിലാകാനുണ്ട്.

കടങ്ങോട് സ്വദേശിയായ യുവാവിനെയും കൂട്ടുകാരനെയുമാണ് സംഘം ഭീഷണിപ്പെടുത്തിയത്. തോക്കു ചൂണ്ടിയതിനു പുറമേ, കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയും മർദിക്കുകയും ചെയ്തു. സെപ്റ്റംബർ 17-ന് രാത്രി 11.45-ന് ദിവാൻജിമൂലയിൽ വെച്ചാണ് സംഭവം. അറസ്റ്റിലായ അബ്ദുൾ ഫഹദിന്റെ പേരിൽ വേറെയും കേസുകളുണ്ട്. പുതുക്കാട്, നെടുപുഴ, ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലായി നാലു കേസുകളാണ് ഇയാളുടെ പേരിലുള്ളത്.