
ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാര വരവായി 6,46,58,297 രൂപയും 3 കിലോ 346 ഗ്രാം 100 മില്ലിഗ്രാം സ്വർണവും 21.53 കിലോ വെള്ളിയും ലഭിച്ചു. നിരോധിച്ച 1000 രൂപയുടെ 38 നോട്ടുകളും 500ന്റെ 148 നോട്ടുകളും ഭണ്ഡാരത്തിൽ ഉണ്ടായിരുന്നു. ഭണ്ഡാരത്തിൽ നിന്ന് 1.98 ലക്ഷം രൂപയും ലഭിച്ചു.