ഇന്ന് ഏപ്രിൽ23, അന്താരാഷ്ട്ര പുസ്തകദിനം. പുസ്തകവായനയും പ്രസിദ്ധീകരണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുനസ്കോയുടെ ആഭിമുഖ്യത്തിൽ ലോകവ്യാപകമായി ആചരിക്കപ്പെടുന്ന ദിനം. 1923 എപ്രിൽ 23ന് സ്പെയ്നിലാണ് ആദ്യം പുസ്തകദിനം ആഘോഷിക്കാൻ ആരംഭിച്ചത്. സ്പെയിനിലെ പുസ്തക കച്ചവടക്കാർ ആണ് ഈ ആശയം ആദ്യമായി പങ്കു വെച്ചത്. ലോകത്തെ മികച്ച എഴുത്തുകാരൻമാരിൽ ഒരാളായ മിഷേൽ ഡി സെർവാന്റിസിന്റെ ഓർമ്മദിനം കൂടിയായ ഈ ദിവസത്തിന് യാദൃശ്ചികമായാണെങ്കിലും മറ്റൊരു പ്രത്യേകതകൂടിയുണ്ട് വിശ്വവിഖ്യാത സാഹിത്യകാരൻ വില്യം ഷേക്സ്പിയറിന്റെ മരണതീയ്യതിയും ഇതേദിവസമാണ്.1616 ഏപ്രില്‍ 23നാണ് വിഖ്യാത എഴുത്തുകാരനായ ഷേക്‌സ്പിയറിന്റെ ജനനവും മരണവും. അത് കൊണ്ട് തന്നെയാണ് ഈ ദിനത്തിൽ ലോക പുസ്തക ദിനം ആചരിക്കാൻ തുടങ്ങിയത് എന്നും ആളുകൾ വ്യക്തമാക്കുന്നു.ഈ വായനാദിനം കടന്നുപോകുമ്പോൾ നമുക്കെല്ലാം ധാരാളം സമയം വായിക്കാനായി ലഭിക്കുന്നു. ഈ ലോക്ക് ഡൗണിനെ വായനയിൽ തളച്ചിടാൻ ഉള്ള അവസരമായി നിരവധി ആളുകൾ പ്രയോജനപ്പെടുത്തുന്നുമുണ്ട്.