യുവാവിനെ വീടിനുള്ളിൽ മ രിച്ച നിലയിൽ കണ്ടെത്തി.

ഏങ്ങണ്ടിയൂർ: യുവാവിനെ വീടിനുള്ളിൽ മ രിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കടവ് കളത്തിൽ നാരായണന്റെ മകൻ അനിൽകുമാർ(39) നെയാണ് വീടിനുള്ളിൽ മ രിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രീഷനായ അനിൽ
കുറച്ചു ദിവസമായി വീട്ടിൽ തനിച്ചായിരുന്നു.

ഭാര്യ സ്വന്തം വീട്ടിലും അമ്മ സഹോദരിയുടെ വീട്ടിലുമായിരുന്നു. അനിൽ കുമാറിനെ അന്വേഷിച്ചു എത്തിയയാൾ വീട്ടിൽ നിന്നും ദുർഗന്ധം വരുന്നത് കണ്ട് സമീപവാസികളെ വിവരം അറിയിക്കുകയും ഇവർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. മൃത ദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃത ദേഹം സംസ്കരിച്ചു. ഭാര്യ: നിവ്യ. മകൻ അമേഘ്