അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഹെറോയിൻ കടത്താൻ ശ്രമിച്ച അസം സ്വദേശിനി പിടിയിൽ…

policeman-vehcle-thrissur-vartha-news-kerala-police-viyyur

തൃശ്ശൂർ: തൃശ്ശൂരിൽ ഹെറോയിൻ കൈമാറാൻ ശ്രമിച്ച അസം സ്വദേശിനിയെ എക്സൈസ് പിടികൂടി. 9.66 ഗ്രാം ഹെറോയിനുമായി അസമിലെ നവ്ഗാവ് ജില്ലയിലെ അസ്മരാ കാത്തൂൺ (22) ആണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ.

എക്സൈസ് കമ്മിഷണറുടെ മധ്യമേഖലാ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും, ഐ.ബി.യും ചേർന്നാണ് പരിശോധന നടത്തിയത്.

മയക്കുമരുന്ന് തൃശ്ശൂരിൽ കൈമാറുന്നതിനായി റെയിൽവേ പ്ലാറ്റ്ഫോമിൽ കാത്തു നിൽക്കവേയാണ് പ്രതി പിടിയിലായത്. വസ്ത്രത്തിനകത്ത് പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് ഹെറോയിൻ ഒളിപ്പിച്ചിരുന്നത്.