കോഴിക്കോട് 4 നിപ കേസുകള്‍ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി.. 

nippa-virus-2021 calicut. news

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും ചികിത്സയിലുള്ള രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂനയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചതെന്ന് വീണ ജോര്‍ജ് പറഞ്ഞു.

ആകെ അഞ്ച് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ മൂന്ന് സാമ്പിളുകള്‍ പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. നിപ രോഗ ലക്ഷണങ്ങളോടെ കഴിഞ്ഞ 30 ന് മരിച്ച മരിച്ചയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല.

ആ മരണവും നിപ ബാധിച്ച് തന്നെയാകാമെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരില്‍ ഒമ്പത് വയസുകാരനും ഉള്‍പ്പെടുന്നു. സ്വകാര്യ ആശുപത്രിയിലാണ് രോഗികൾ ഉള്ളത്. ഇവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാകുമെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 30 ന് മരിച്ച വ്യക്തിക്ക് കോഴിക്കോട് തോട്ടങ്ങളുണ്ട്. അവിടെ അദ്ദേഹം പോയിരുന്നു. പരിശോധനങ്ങൾക്ക് ശേഷമേ ഉറവിടം കണ്ടെത്താൻ കഴിയുവെന്നും മന്ത്രി വ്യക്തമാക്കി.