മലമ്പുഴ ഡാം തുറന്ന് ആറു ദിവസം പിന്നിട്ടിട്ടും ജില്ലയിലെ നദികളിൽ വെള്ളം ഒഴുകിയെത്തിയില്ല.
പൈങ്കുളം പമ്പ് ഹൗസിൽ ജലവിതരണം പൂർണമായും മുടങ്ങിയിട്ട് മൂന്നു ദിവസം പിന്നിടുകയാണ്.ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയാണിത്.ഭാരതപ്പുഴയിൽ ജലനിരപ്പു താഴ്ന്നതിനെത്തുടർന്നാണ് ഇതുവഴിയുള്ള ജലവിതരണം നിലച്ചത്. ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാൽ എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്നാണ് ഡാം തുറന്നത്,എന്നിട്ടും ഫലമില്ല.
പമ്പ് ഹൗസിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യു.ആർ. പ്രദീപ് എം.എൽ.എ.യും ജല അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. ജെ സി ബി ഉപയോഗിച്ചു മണൽ കോരിയെടുത്ത് വെള്ളം വന്നാൽ കൂടുതൽ സംഭരിക്കുന്നതിനായി ഉള്ള മണൽബണ്ട് നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു.