
ബഹ്റൈൻ: ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേർ മ രിച്ചു. അലിയിലെ ഷെയ്ഖ് സൽമാൻ ഹൈവേയിലാണ് അപകടം. ഇന്നലെ രാത്രി 10 മണിയോടെ ആണ് അപകടമുണ്ടായത്. മുഹറഖിലെ സ്വകാര്യ ആശുപത്രിയിലെ അഞ്ച് ജീവനക്കാരാണ് മ രിച്ചത്.
തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, കോഴിക്കോട് സ്വദേശി വി.പി. മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തലശ്ശേരി സ്വദേശി അഖിൽ രഘു തെലങ്കാന സ്വദേശി സുമൻ രാജണ്ണയ എന്നിവരാണ് മരിച്ചത്.