
തളിക്കുളം: സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരി മുളങ്കുന്നത്ത് കാവ് കോട്ടയിൽ പ്രീത(50), പാവറട്ടി പാലുവായ് സ്വദേശിനി ഊഞ്ഞാല് വീട്ടിൽ സമദ് ഭാര്യ സുഹറ(59) എന്നിവർക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതര പരിക്കേറ്റ പ്രീതയെ വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിത വേഗതയിലെത്തിയ കാർ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം എതിരെ വന്ന മറ്റൊരു കാറിലിടിച്ച് നിൽക്കുകയായിരുന്നു. അപകടത്ത തുടർന്ന് ദേശീയ പാതയിൽ കുറച്ചു നേരം ഗതാഗത തടസ്സമുണ്ടായി. തുടർന്ന് പോലീസ് എത്തി വാഹനം നീക്കിയാണ് ഗതാഗതം പൂർവ്വസ്ഥിതിയിലായത്.