തെങ്ങ് വീണ് വീട് തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്കേറ്റു.

അന്തിക്കാട്: തെങ്ങ് വീണ് വീട് തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്കേറ്റു. പുള്ള് തായാട്ട് കൊച്ചുവേലായുധന്റെ വീടാണ് തകർന്നത്. വീടിന് മുകളിലേക്ക് തെങ്ങ് വീഴുകയായിരുന്നു. അപകടത്തിൽ ഓട് മേഞ്ഞ വീടാണ് പൂർണമായും തകർന്നത്. അപകട സമയത്ത് വീട്ടിൽ വയോധികനും രോഗിയുമായ കൊച്ചുവേലായുധൻ, ഭാര്യ സരോജിനി, മക്കളായ ഷീജ, ഗീത, മകൻ ബിനോജ്, മരുമകൻ മാതേഷ് എന്നിവർ ഉണ്ടായിരുന്നു. പരിക്കേറ്റവർ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തി ചികിത്സ തേടി.