
തിരുവനന്തപുരം: ബുധനാഴ്ച വരെ താപനില ഉയര്‍ന്ന് നില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി വരെ താപം ഉയരും. കൊല്ലത്ത് ഇന്നലെ 36 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. ഇന്നത് മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്നാണ് പ്രവചനം.
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒന്ന് മുതല്‍ രണ്ട് ഡിഗ്രി വരെയും താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ സൂര്യാഘാത സാദ്ധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.