
ഓണകിറ്റ് വിതരണം തൃശൂർ ഇന്റഗ്രേറ്റഡ് ഫൗണ്ടേഷൻ, ലയൺസ് ക്ലബ് ഓഫ് തൃശൂർ ഹൈനസ്, ജെസിഐ തൃശ്ശൂർ, എം എസ് മെറിറ്റ്ഫെഡറേഷൻ, മാക്ട്രസ്റ്റ് സെക്യൂർ ഫൗണ്ടേഷൻ, ഫാത്തിമ ഹൈപ്പർ മാർക്കറ്റ്, ശോഭാ സിറ്റി മാൾ എന്നിവയുടെ സഹകരണത്തോടെ പാലക്കാട് മംഗലം അണക്കെട്ടിലെ തളികക്കല്ല് ആദിവാസി കോളനിയിലെ 54 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ ഓണക്കിറ്റ് വിതരണം ചെയ്തു.
ചടങ്ങിൽ ലയൺസ് ക്ലബ് ഓഫ് തൃശൂർ ഹൈനസ് പ്രസിഡൻറ് ആർക്കിടെക്റ്റ് സുനിൽ, ആലത്തൂർഫോറസ്റ്റ് റേഞ്ച് ഓഫീസേഴ്സ്, സി എസ് രാമചന്ദ്രൻ, സി എസ് കൃഷ്ണകുമാർ, സി എസ് മനോജ്കുമാർ, സിഎ രാജ്മോഹൻ, ശാരിക രാമചന്ദ്രൻ, മേഴ്സി, മിനി, ഷൈജു തുടങ്ങിയവരാണ്പരിപാടിക്ക് നേതൃത്വം നൽകിയത്. കിറ്റ് വിതരണത്തിന് ശേഷം ഓണാഘോഷത്തിന്റെ ഭാഗമായി ആദിവാസികൾ അവരുടെ പരമ്പരാഗത നൃത്തവും പാട്ടുകളും അവതരിപ്പിച്ചു.