രാത്രി ജനലുകളിലുടെ കൈയ്യിട്ടും ചാരിയിട്ട വാതിലുകൾ തുറന്നു അകത്തു കയറിയും സ്ത്രീകളുടെ മാലപൊട്ടിക്കുകയും ബാഗുകളും സ്വർണ്ണാഭരണങ്ങളും മോഷണം..

കുറച്ചു നാളുകളായി മാസങ്ങളുടെ ഇടവേളകളിൽ രാത്രി ജനലുകളിലുടെ കൈയ്യിട്ടും ചാരിയിട്ട വാതിലുകൾ തുറന്നു അകത്തു കയറിയും സ്ത്രീകളുടെ മാലപൊട്ടിക്കുകയും ബാഗുകളും സ്വർണ്ണാഭരണങ്ങളും മോഷണം പോകുന്ന സംഭവങ്ങളെ തുടർന്ന് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ചേർപ്പ് ഇൻസ്പെക്ടർ സന്ദീപ്, എസ്.ഐ. എസ്.ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മഫ്തിയിലും മറ്റുമായി നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു.

ഇതിനിടെ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ കരുവന്നൂർ പനങ്കുളത്ത് ഉറങ്ങികിടന്ന വയോധികയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണ്ണ മാല ജനലിലൂടെ കയ്യിട്ട് കള്ളൻ മോഷ്ടിച്ചത്. സംഭവം നടന്നയുടനെ തന്നെ പോലീസ് നടത്തിയ നീക്കത്തിലാണ് ഗോപി പിടിയിലായത്. ആറോളം മോഷണ കേസ്സുകളാണ് ഇതോടെ തെളിഞ്ഞത്.

സമാന രീതിയിലുള്ള പല സംഭവങ്ങളിലും പോലീസ് ഗോപിയെ സംശയിക്കുന്നുണ്ട്. മോഷണ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാനും തെളിവുകൾ അവശേഷിക്കാതിരിക്കാനും ഗോപി പ്രത്യേകം ശ്രദ്ധിക്കും. കള്ളൻ പിടിയിലായതോടെ ചേർപ്പ് ഊരകം ഭാഗത്തുള്ള വീട്ടമ്മമാരും ആശ്വാസത്തിലായി.

തൃശൂരിൽ ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള ഗോപി മോഷ്ടിച്ചു കിട്ടുന്ന പണം തിന്നും കുടിച്ചും തീർക്കും . പിടികൂടാനെത്തിയ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാനുള്ള ശ്രമവും ഇയാൾ നടത്തി. മോഷണ ശേഷം സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനവും ആർഭാട ജീവിതവുമാണ് ഇയാളുടേത്. സൈക്കിലും , ഓട്ടോയും എത്തി ദൂരെ സ്ഥലത്ത്‌ വച്ച് മതിലും വേലിയും ചാടി പറമ്പുകളിലൂടെയാണ് ഇയാൾ മോഷണ സ്ഥലത്ത് എത്തുക. നെടുപുഴ , തൃശൂർ വെസ്റ്റ്, ഈസ്റ്റ്‌ , വിയ്യൂർ, മാള, ചേർപ്പ് സ്റ്റേഷനുകളിൽ ഇയാൾക്ക് കേസ്റ്റുകളുണ്ട്.