ഇടവേളകളിൽ മാസ്കുകൾ തയ്ച്ച് ജെഎച്ച്‌ഐ..

ജോലിയുടെ ഇടവേളയിൽ മാസ്ക്കുകൾ തയ്ച്ച്‌ അത് കോവിഡ് ക്യാമ്പിലെ അംഗങ്ങൾക്കും കോർപ്പറേഷൻ ജീവനക്കാർക്കും നൽകി മാതൃകയാവുകയാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ.രണ്ടു മണിക്കൂർ കൊണ്ട് 50 മാസ്കുകൾ തയ്ച്ചു അത് ബന്ധപ്പെട്ടവർക്ക്‌ നൽകിയ ശേഷം തന്റെ ചുമതലകളിലേക്ക് നീങ്ങും.

തൃശൂർ മോഡൽ ബോയ്സ് സ്കൂളിൽ നടത്തി വരുന്ന കോവിഡ് ക്യാമ്പിൽ ഉള്ള അംഗങ്ങൾക്കും ജീവനക്കാർക്കും ആണ് മാസ്ക് തയ്ച്ചു നൽകുന്നത്.ഇവിടെ തന്നെയാണ് ഇദ്ദേഹം തയ്ക്കാൻ സമയം കണ്ടെത്തുന്നതും.തയ്യൽക്കാരനായ അച്ഛനിൽ നിന്നുമാണ് സുരേഷ് തയ്യൽ പഠിച്ചത്.ലോക്ക് ഡൗൺ മൂലം തെരുവിൽ പെട്ടുപോയവർ, തെരുവിൽ അലഞ്ഞുതിരിയുന്നവർ തുടങ്ങി 186 പേരാണ് ക്യാമ്പിലുള്ളത്.ഇവരെല്ലാം ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിർമ്മിച്ച് നൽകിയ മാസ്‌കുകൾ ആണ്.