
ഓണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര ഓഗസ്റ്റ് 30 ന് വൈകീട്ട് നാല് മണിക്ക് തേക്കിൻകാട് മൈതാനിയിൽ നടക്കും. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലാണ് മെഗാ തിരുവാതിര അവതരിപ്പിക്കുന്നത്. 7000 കുടുംബശ്രീ പ്രവർത്തകരാണ് മെഗാ തിരുവാതിരയിൽ അണിനിരക്കുക.