സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ..

സംസ്ഥാനത്തെ 5.87 ലക്ഷം എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ ഇരുപതിനായിരത്തോളം അംഗങ്ങൾക്കും സർക്കാരിന്റെ സൗജന്യ ഓണക്കിറ്റുകൾ നാളെ മുതൽ 27 വരെ എല്ലാ ജില്ലകളിലും റേഷൻ കടകളിലൂടെ വിതരണം ചെയ്യും. ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് എന്ന വീതം കിറ്റുകൾ താലൂക്ക് സപ്ലൈ ഓഫിസർമാരുടെ മേൽനോട്ടത്തിൽ എത്തിച്ചു നൽകും. സാമൂഹികക്ഷേമ വകുപ്പു നൽകുന്ന പട്ടിക പ്രകാരമാണ് ഇതിന്റെ വിതരണം. 13 ഇനങ്ങൾ അടങ്ങിയ സഞ്ചിയാണു നൽകുക.