ഇന്ന് സംസ്ഥാനത്ത് പതിനൊന്നു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിൽ ഏഴുപേർക്കും കോഴിക്കോട് രണ്ടുപേർക്കും കോട്ടയത്തും മലപ്പുറത്തും ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് സ്വദേശിയായ ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി.
സംസ്ഥാനത്ത് ഇതുവരെ
437 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 127 പേരാണ് ഇപ്പോഴും ചികിത്സയിലുള്ളത്. 29,150 പേരാണ് നിരീക്ഷണത്തിലുള്ളത്.ഇതിൽ 28,804 പേർ വീടുകളിലാണുള്ളത്. ആശുപത്രികളിൽ 346 പേരും നിരീക്ഷണത്തിലുണ്ട്.