
കേരളത്തിൽ അടുത്ത അഞ്ചു ദിവസം നേരിയ/മിതമായ തോതിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് പതിനെട്ടോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. മൺസൂൺ പാത്തി നിലവിൽ ഹിമാലയൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്നു.