കണ്ണീരുപ്പു കലർന്ന വിളവെടുപ്പു കാലം..

കയറ്റുമതി ചെയ്യേണ്ട പൈനാപ്പിളുകൾ ലോക്ക് ഡൗണിൽ തോട്ടത്തിൽ തന്നെ കെട്ടിക്കിടക്കുമ്പോൾ ഇൗ വിളവെടുപ്പു കാലം കർഷകരുടെ കണ്ണീരിൽ കുതിരുകയാണ്.സീസണിൽ തോട്ടത്തിൽ 25 മുതൽ 26 രൂപ വരെ വില ലഭിക്കുമായിരുന്ന ഒരു കിലോ പൈനാപ്പിളിന് ഇപ്പോൾ പകുതി മാത്രമാണ് വില. കഷ്ടപ്പെട്ട് പരിപാലിച്ച വിളകൾക്ക് വേണ്ടത്ര വില ലഭിക്കാത്തതിന്റെ വിഷമത്തിലാണ്‌
കർഷകർ.പുതുരുത്തി പാണൻപടിയിൽ 22 ഏക്കർ പാട്ടത്തിനെടുത്ത് തൊടുപുഴ സ്വദേശികളായ ജയൻ, സാബു, ബൈജു എന്നിവർ ഏറെ പ്രതീക്ഷയോടെയാണ് റബർ തോട്ടത്തിൽ ഇടവിളയായി പൈനാപ്പിൾ കൃഷി ചെയ്തത്.

ലക്ഷങ്ങൾ വായ്പയെടുത്താണ് ഇവർ കൃഷിക്കിറങ്ങിയത്. കൃഷിയിൽ നൂറുമേനിവിളവുണ്ടെങ്കിലും ആശങ്ക മാത്രമാണ് ലാഭമുണ്ടായത്. ഇനിയും വിളവെടുത്തില്ലങ്കിൽ വിള മുഴുവൻ നശിക്കുമെന്നതിനാൽ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിക്കുകയാണ് കർഷകർ.