
തൃശ്ശൂർ: കുന്നംകുളത്തെ സ്വകാര്യ ലോഡ്ജിൽ മയക്കു മരുന്ന് പിടികൂടി. സംഭവത്തിൽ രണ്ട് യുവതികളടക്കം നാലുപേർ പോലീസിന്റെ പിടിയിലായി. കൊല്ലം സ്വദേശി സുരഭി, പാലക്കാട് കുറ്റനാട് സ്വദേശികളായ ഷഫീക്ക്, അനസ്, ആലപ്പുഴ ചേർത്തല സ്വദേശി ഷെറിൻ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും അഞ്ച് ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. കുന്നംകുളം – വടക്കാഞ്ചേരി റോഡിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇവർ പിടിയിലായത്.