വിദ്യാർത്ഥി മുങ്ങി മ രിച്ചു..

എൽതുരുത്ത് ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മ രിച്ചു. വലപ്പാട് സ്വദേശി പി.ജെ.ആദിത്യൻ (20) ആണ് മരിച്ചത്. എൽത്തുരുത്ത് കോളേജിലെ വിദ്യാർഥിയാണ്. എൽതുരുത്ത് അഷ്ടമംഗലം ശിവ ക്ഷേത്ര കുളത്തിൽ ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു ആദിത്യൻ. കാണാതായതിനെ തുടർന്ന് തൃശൂർ അഗ്നിരക്ഷാ സേനാ വിഭാഗം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.