കോവിഡ് ബാധിച്ച് ഗുരുവായൂർ സ്വദേശി ദുബായിൽ മരിച്ചു…

കോവിഡ് ബാധിച്ച് ഗുരുവായൂർ സ്വദേശി ദുബായിൽ മരിച്ചു.കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയും വിദേശത്ത് മരിച്ചിരുന്നു. കോട്ടപ്പടി താഴിശേരി സ്വദേശി പനക്കൽ ബാബുരാജ് ആണ് മരിച്ചത്.അൻപത്തഞ്ച് വയസ്സായിരുന്നു പ്രായം.യു.എ.ഇ സമയം പകൽ 2.30 ന് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ദുബായിൽ നടക്കും.ആറു മാസം മുൻപാണ് ബാബുരാജ് അവസാനമായി നാട്ടിൽ വന്നത്.ദുബായിലെ റെൻ്റ് എ കാർ കമ്പനി ജീവനക്കാരനായിരുന്നു ബാബുരാജ്.