തൃശ്ശൂർ ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യവുമായി സിനിമാ താരം ആസിഫ് അലി.’ഇന്ത്യയിൽ ആദ്യത്തെ
കോവിഡ് കേസ് തൃശൂരിൽ സ്ഥിരീകരിച്ചപ്പോൾ ആദ്യം നല്ല പേടിയുണ്ടായിരുന്നു. പൂരവും വേലയും നെഞ്ചിൽ കൊണ്ടു നടക്കണ തൃശൂർക്കാർ എങ്ങനെ വീട്ടിൽ ഇരിക്കുമെന്ന് ആശങ്കയും ഉണ്ടായിരുന്നു.എല്ലാവരും നാടിനും പ്രിയപ്പെട്ടവർക്കും വേണ്ടി വീട്ടിൽ ഇരുന്നു. ജില്ലയിൽ അവസാന കോവിഡ് രോഗികളും ആശുപത്രി വിട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി’യെന്നും മലയാളത്തിന്റെ പ്രിയ നായകൻ പറഞ്ഞു. നമ്മൾ അതിജീവിക്കും, കാരണം നമുക്ക് തോൽക്കാൻ അറിയില്ലെന്ന് കൂടെ പറഞ്ഞുകൊണ്ടാണ് ആസിഫ് അലി തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്. തൃശ്ശൂർ ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിൽ പങ്കു വെച്ച വീഡിയോ സന്ദേശം നിമിഷ നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി.