കോവിഡ്‌ കാലത്ത്‌ പാവങ്ങൾക്ക് തുണയായി പോലീസ്

ക്യാൻസർ ബാധിതരായ ഉമ്മയും രണ്ടു പെൺമക്കളും ഉള്ള ഒരു കുടുംബത്തിനു ഏറെ ആശ്വസം പകരുകയാണ് ചാവക്കാട് പോലീസ്.വീട്ടുചെലവിനും ചികിത്സയ്ക്കും നിവർത്തിയില്ലാതെ വളരെയധികം കഷ്ടപെടുന്ന ഇൗ കുടുംബത്തിനു
പ്രാഥമിക ആവശ്യങ്ങൾക്കുള്ള ശുചിമുറിപോലുമില്ല.നിർദ്ധനരായ കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണത്തിനായി ചാവക്കാട് പോലീസ് കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി സബ്ജിപടിക്കടുത്ത് എത്തിയപ്പോഴാണ് ഏറെ ദുരിതം നിറഞ്ഞ ഇൗ രംഗം കണ്ടത് .

ഇവരുടെ ശോചനീയാവസ്ഥ മനസ്സിലാക്കിയ ഉടൻ തന്നെ ശുചിമുറി നിർമ്മിക്കുന്നതിനും ഇവരുടെ ചികിത്സക്കുള്ള സൗകര്യങ്ങൾക്കും ചാവക്കാട് പോലീസ് ഒരുക്കങ്ങൾ തുടങ്ങി . വീടിനോട് ചേർന്ന് ശുചി മുറി നിർമ്മാണം ആരംഭിച്ചു . ഇവരുടെ തുടർ ചികിത്സയ്ക്കുള്ള സൗകര്യവും പോലീസ് ഏറ്റെടുത്തു .
എസ് . എച്ച് . ഒ അനിൽ ടി മേപ്പിള്ളി , സീനിയർ സിവിൽ പോലീസ് ഓഫീസർ ജിജി , സി . പി . ഒ മാരായ പ്രവീൺ , ജോഷി , ജയകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തുകയും , നിർമ്മാണ പുരോഗതി വിലയിരുത്തിവരികയും ചെയ്തു.