അഴീക്കോട് തീരത്തോട് ചേര്‍ന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ മത്സ്യബന്ധനത്തിന് പോയ കിലുക്കം എന്ന വള്ളമാണ് ചെറുമത്സ്യങ്ങള്‍ പിടിച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. എറിയാട് സ്വദേശി ഇബ്രഹിം മകന്‍ ഇക്ബാലിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.
10 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 1200 കിലോ അയല ഇനത്തില്‍പ്പെട്ട മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവയെ പിടികൂടുന്നത് കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമ പ്രകാരം കുറ്റകരമാണ്. വള്ളത്തിലെ ചെറുമത്സ്യങ്ങളെ പിന്നീട് പുറം കടലില്‍ നിക്ഷേപിച്ചു.