പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് ഷട്ടര്‍ തുറന്നു..

announcement-vehcle-mic-road

ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്ന പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകൾ നാലടി തുറന്നു. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഷട്ടര്‍ നാലടി താഴ്ത്തി. 424 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ഡാമിലെ ജലനിരപ്പ് 423 മീറ്റര്‍ പിന്നിട്ട സാഹചര്യത്തിലാണിത് രണ്ട് ഷട്ടര്‍ തുറന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ ഇരുവശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.