
ചേലക്കരയില്‍ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പാലാ സ്വദേശി ജോണിയാണ് പിടിയിലായത്. വീട്ടിലെത്തിയ ജോണിയെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഈ മാസം 14 നാണ് റബര്‍ തോട്ടത്തില്‍ നിന്ന് ആനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.