
ഇന്ന് പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിലാണ് ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ നടക്കുക. ഭൗതികശരീരവും വഹിച്ചുള്ള വിലാപ യാത്ര കൊല്ലം ജില്ലയിലേക്ക് കടന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് വൻജനാവലിയാണ് ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിച്ചേർന്നത്. സംസ്കാരം ഇന്ന് നടക്കുന്ന സാഹചര്യത്തിൽ കർശനമായ ക്രമീകരണങ്ങളാണ് കോട്ടയത്ത് ഏർപ്പെടുത്തിയിരിക്കുന്നത്