കുട്ടികൾക്കായി ചിറകുകൾ – ഡോക്ടർ ഫോർ കിഡ്സ് ഇൻ ലോക്ക് ഡൗൺ…

തൃശ്ശൂർ ജില്ലയിലെ കുട്ടികൾക്കായി സാമൂഹികാരോഗ്യ വികസന പരിശീലന പരിപാടികൾ ആരംഭിക്കാനൊരുങ്ങി ഭാരതീയ ചികിത്സാ വകുപ്പും, ആയുഷ് മിഷനും.ചിറകുകൾ – ഡോക്ടർ ഫോർ കിഡ്സ് ഇൻ ലോക്ക് ഡൗൺ എന്ന പദ്ധതിയാണ് രൂപീകരിക്കുന്നത്.
നാലാം ക്ലാസിനും ആറാം ക്ലാസിനും ഇടയിലുള്ള കുട്ടികൾക്ക് വാട്ട്സ്ആപ് ഗ്രൂപ്പിലൂടെ നിർദ്ദേശം നൽകുകയും അത് വിലയിരുത്തുകയും ചെയ്യുകയാണ് പദ്ധതി.ജില്ലയിൽ നടന്നു വരുന്ന ഹർഷം മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായാണ് ഇൗ പരിശീലനം.