കേരളത്തിൽ നാളെ മുതൽ മഴ ശക്തമാവും..

ബംഗാൾ ഉൾക്കടലിൽ ഒഡിഷയ്ക്ക് മുകളിൽ ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനം കാരണം 18 മുതൽ 22 വരെ വടക്കൻ കേരളത്തിൽ ചിലസ്ഥലങ്ങളിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 18-നും 20- നും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 19-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് നൽകി.