മെഡിക്കൽ കോളേജ് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ കീമോക്കും, റേഡിയേഷൻ ചികിത്സക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതോടെ പുതിയ കാൻസർ രോഗികൾ ആകെ പ്രയാസത്തിലായി. എന്നാലിപ്പോൾ ഇവർക്ക് ആശ്വാസമായി നിയന്ത്രണങ്ങൾ എടുത്തുമാറ്റുകയാണ്. നിയന്ത്രണങ്ങൾ നീക്കിയാലും സാമൂഹിക അകലം പാലിക്കണം. അസുഖം മാറിയ ആളുകളുടെ സ്ഥിരം പരിശോധനകൾക്ക് നിയന്ത്രണം നിലനിൽക്കും. ഓറഞ്ച് ബി സോണിൽ ഉള്ള തൃശൂർ ജില്ലയിൽ ഏർപ്പെടുത്തിയ ഇളവുകളുടെ ഭാഗമായാണ് നടപടി.