സ്കൂൾ കുട്ടികളുമായി വരുന്ന ഓട്ടോ മറിഞ്ഞു ഡ്രൈവർ വിജിഷ മ രിച്ചു..

bike accident

മംഗലംഡാം സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോയിൽ പന്നി ഇടിച്ചു ഓട്ടോ ഡ്രൈവർ മ രിച്ചു. ഓട്ടോയുടെ ഡ്രൈവർ വക്കാല സ്വദേശിനി വിജിഷ (35) ആണ് മരി ച്ചത്. ഇന്ന് രാവിലെ 8 മണിയോട് കൂടെ ആണ് അപകടം നടന്നത്.

ഓടംതോട് ഭാഗത്തു നിന്നും സ്കൂൾ കുട്ടികളുമായി വരുകയായിരുന്ന ഓട്ടോയിൽ കരിങ്കയം പള്ളിക്കു സമീപം വച്ച് പന്നി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികൾക്കു നിസാര പരിക്ക് പറ്റിയതിനെ തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഭർത്താവ്: മനോജ്‌.