തൃശ്ശൂരിൽ ട്രെയിനിൽ സുനാമി ഇറച്ചി എത്തിച്ച സംഭവം: എത്തിച്ചത് അഴുകിയ ഇറച്ചിയെന്ന് പരിശോധനാഫലം…

തൃശ്ശൂരിൽ ട്രെയിനിൽ സുനാമി ഇറച്ചി എത്തിച്ച സംഭവം: എത്തിച്ചത് അഴുകിയ ഇറച്ചിയെന്ന് പരിശോധനാഫലം. ഇറച്ചിയിൽ വലിയ അളവിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. ഭക്ഷണത്തിന് ഉപയോഗിക്കാൻ പറ്റാത്ത ഇറച്ചിയാണ് ഒല്ലൂരിലെ വിൽപ്പനശാലയിൽ നിന്ന് പിടികൂടിയത്. ഇറച്ചി എത്തിച്ച യൂണിക് മീറ്റ് പ്രോഡക്ട്സിനെതിരെ കേസെടുക്കാൻ നിർദ്ദേശം. കാക്കനാട് റീജിയണൽ ലാബിൽ നിന്ന് ലഭിച്ച പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.