
കയ്പമംഗലം: പെരിഞ്ഞനത്ത് വീട് കത്തിനശിച്ചു. ചക്കാലക്കൽ ക്ഷേത്രത്തിന് അടുത്ത് വെമ്പുലി വീട്ടിൽ ബാബു രാജന്റെ വീടാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. വീടിനു ചുറ്റും വെള്ളക്കെട്ടായതിനാൽ വീട്ടുകാർ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. ഷീറ്റ് മേഞ്ഞ വീട് പൂർണ്ണമായി കത്തിനശിച്ചു. തീപ്പിടിത്തതിന്റെ കാരണം വ്യക്തമല്ല.