19 പേർക്കു കൂടി പുതിയതായി കോവിഡ് 19..

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്.
കണ്ണൂര്‍ 10, പാലക്കാട് 4, കാസര്‍കോട് 3, മലപ്പുറം, കൊല്ലം ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് ഫലം പോസിറ്റീവായത്. കണ്ണൂര്‍ ജില്ലയില്‍ അസുഖം ബാധിച്ച 9 പേര്‍ വിദേശത്തുനിന്നും വന്നതാണ്. ഒരാള്‍ക്ക് മാത്രമാണ് സമ്പര്‍ക്കംമൂലം രോഗം ബാധിച്ചത്. പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗബാധയുണ്ടായ ഓരോരുത്തര്‍ വീതം തമിഴ്നാട്ടില്‍ നിന്ന് വന്നവരാണ്. ഇത് അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കേണ്ടതിന്‍റെ ആവശ്യകതയാണ് വ്യക്തമാക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് പോസിറ്റീവായ മൂന്നുപേരും വിദേശത്തുനിന്ന് വന്നവരാണ്.ഇന്ന് 16 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. ഇതുവരെ 426 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 117 പേര്‍ ഇപ്പോള്‍ ചികിത്സയിൽ തുടരുന്നുണ്ട്.