ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ കടൽ ക്ഷോഭം. അഞ്ചങ്ങാടി വളവിലെ കെട്ടിടം നിലംപൊത്തി. നിരവധി വീടുകള്‍ വെള്ളക്കെട്ടിലായി. കടല്‍ത്തിര അടിച്ചുകയറി കടപ്പുറം പഞ്ചായത്തിലെ മൂസാറോഡ്, അഞ്ചങ്ങാടി വളവ്,വെ ഉള്‍പ്പെടെ പലയിടത്തും വെള്ളം റോഡ് കവിഞ്ഞൊഴുകി.
കരിങ്കൽ ഭിത്തി തകർന്ന മേഖലകളിലാണ് കടൽക്ഷോഭം ശക്തമായി അനുഭവപ്പെട്ടത്. അഞ്ചങ്ങാടി വളവിൽ കടൽ തീരത്തുണ്ടായിരുന്ന കെട്ടിടം പൂർണമായും നിലംപൊത്തി. ബ്ലാങ്ങാട്, തൊട്ടാപ്പ് ബീച്ചുകളില്‍ കരക്കു വെച്ചിരുന്ന ഫൈബര്‍ വഞ്ചികളും ചെറുവള്ളങ്ങളും സുരക്ഷിതമായ ദൂരത്തേക്കു മാറ്റി.