ചേർപ്പ് മേഖലയിൽ രാത്രി 11.30 ഓടെ ഭൂമി കുലുക്കമുണ്ടായി.

ചേർപ്പ് മേഖലയിൽ ബുധനാഴ്ച രാത്രി 11.30 ഓടെ ഭൂമി കുലുക്കമുണ്ടായി. അവിണിശ്ശേരി പഞ്ചായത്തിലെ പാലക്കൽ, ചെറുവത്തേരി, ആനക്കല്ല് ഭാഗത്തും ചേർപ്പ് പഞ്ചായത്തിലെ പെരിഞ്ചേരി, പാറക്കോവിൽ, ചൊവ്വൂർ, പെരുമ്പിള്ളിശ്ശേരി, പെരുവനം, ഊരകം, എട്ടുമന ഭാഗത്തുമാണ് കുലുക്കം അനുഭവപ്പെട്ടത്. വല്ലച്ചിറ മേഖലയിലും ചെറുതായി ഭൂമികുലുക്കം അനുഭവപ്പെട്ടു.