
ഇന്ന് രാവിലെ ചാലക്കുടിയിലും പരിസരങ്ങളിലും വീശി അടിച്ച മിന്നല്‍ ചുഴലിയില്‍ കെ എസ് ഇ ബിയ്ക്ക് കനത്ത നാശനഷ്ടം. പ്രാഥമിക കണക്കെടുപ്പില്‍ ചാലക്കുടി ഇലക്ട്രിക്കല്‍ ഡിവിഷന് കീഴില്‍ മാത്രം 84 എല്‍ റ്റി പോസ്റ്റുകളും, 26 എച്ച് റ്റി പോസ്റ്റുകളും, 2 A പോളുകളും ഒടിഞ്ഞിട്ടുണ്ട്. 4 ട്രാന്‍സ്ഫോര്‍മറുകളും കേടായി. 126 ഇടങ്ങളില്‍ വൈദ്യുതി കമ്പികള്‍ മരം വീണ് പൊട്ടിപ്പോയി. ഏകദേശം 33,500 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങിയതായി കണക്കാക്കുന്നു.
എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടുകൊണ്ട് വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാനും കഴിയുന്നിടത്തെല്ലാം വൈദ്യുതി ബന്ധം എത്രയും വേഗം പുന:സ്ഥാപിക്കാനുമായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രയത്നിക്കുകയാണ് കെ എസ് ഇ ബി ജീവനക്കാർ. പരാതികളറിയിക്കാൻ അതത് സെക്ഷൻ ഓഫീസിലോ 1912 എന്ന ടോൾ ഫ്രീ കസ്റ്റമർകെയർ നമ്പരിലോ 24 മണിക്കൂറും വിളിക്കാവുന്നതാണ്.
9496001912 എന്ന നമ്പരിലേക്ക് വിളിച്ച് / WhatsApp നല്കി വൈദ്യുതി സംബന്ധമായ പരാതികൾ അതിവേഗം രേഖപ്പെടുത്താനും കഴിയും